
മലപ്പുറം ജില്ലയില്‍ നിന്നുള്ള ഫിഫ വളണ്ടിയര്‍മാരെ കെഎംസിസി ആദരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നടന്ന ഫിഫ ലോക കപ്പ് മത്സരങ്ങളില്‍ വളണ്ടിയര്‍ സേവനം നടത്തിയ മലപ്പുറം ജില്ലയിലെ കെഎംസിസി അംഗങ്ങളെ ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു.
വിവിധ സ്റ്റേഡിയങ്ങളിലും ഫാന്‍ സോണുകളിലുമായി വനിതകളടക്കം നൂറ്റി അന്‍പതോളം കെഎംസിസി പ്രവര്‍ത്തകരാണ് വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്നത്.
കെഎംസിസി ഹാളില്‍ നടന്ന പരിപാടി കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ്എഎം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു.
കെ മുഹമ്മദ് ഈസ, ആര്‍ഗണ്‍ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ അബ്ദുല്‍ ഗഫൂര്‍, അസീസ് നരിക്കുനി, കെപി മുഹമ്മദലി ഹാജി, സലിം നാലകത്ത്, പികെ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി, വി ഇസ്മായില്‍ ഹാജി, പി പി അബ്ദുറഷീദ്, അലി മൊറയൂര്‍ തുടങ്ങിയവര്‍ ഉപഹാരങ്ങള്‍ കൈമാറി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, ഭാരവാഹികളായ മെഹബൂബ് നാലകത്ത് , ഇസ്മായില്‍ ഹുദവി, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലൈസ് കുനിയില്‍, മജീദ് പുറത്തൂര്‍, മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍ മാനു നേതൃത്വം നല്‍കി.