
Archived ArticlesUncategorized
സീലൈന്‍ ഏരിയയിലെ വേലികെട്ടിയ ഭാഗങ്ങള്‍ക്ക് പുറത്ത് ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഉപയോക്താക്കളുടെയും സന്ദര്‍ശകരുടെയും സുരക്ഷ നിലനിര്‍ത്തുന്നതിനായി സീലൈന്‍ ഏരിയയിലെ വേലികെട്ടിയ ഭാഗങ്ങള്‍ക്ക് പുറത്ത് ക്വാഡ് ബൈക്കുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം നീട്ടിയതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍ റായ റിപ്പോര്‍ട്ട് ചെയ്തു.
സന്ദര്‍ശകരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ പ്രാദേശിക വന്യമായ പരിസ്ഥിതിയുടെ സവിശേഷമായ അനുഭവം ആസ്വദിക്കുന്നതിന് അനുവദിക്കുന്നതിനുമായി 2022 ലെ ഫിഫ ലോകകപ്പ് ഖത്തര്‍ കാലത്ത് നിരോധനം നടപ്പാക്കിയിരുന്നു.
ക്വാഡ് ബൈക്കുകള്‍ വാടകയ്ക്ക് നല്‍കുന്ന കടകളുടെ പ്രവര്‍ത്തന സമയവും രാവിലെ 10 മുതല്‍ രാത്രി 11 വരെയായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ദിനപത്രം വിശദീകരിച്ചു.