Uncategorized

ദി ഹെറാള്‍ഡ് സ്വാതന്ത്ര്യദിന പതിപ്പ് പ്രകാശനം ചെയ്തു

ഡോ. അമാനുല്ല വടക്കാങ്ങര : –

ദോഹ : ഇന്ത്യയുടെ 77 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കിയ ദി ഹെറാള്‍ഡ് സ്വാതന്ത്ര്യ ദിനപതിപ്പിന്റെ പ്രകാശനം ഐ.സി.സി അഡൈ്വസറി ബോര്‍ഡ് മെംബറും ഇന്‍കാസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയുമായ സിദ്ധീക് പുറായില്‍ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും അഖണ്ഡ ഭാരതവും രചന മത്സരത്തിലൂടെ ലഭിച്ച സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷണമായ ഓര്‍മ്മകളുണര്‍ത്തുന്ന വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള രചനകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. രചയിതാക്കള്‍ക്കുള്ള ആദരവും മൊമന്റോയും സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂര്‍, ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് ബാബു നമ്പിയത്ത്, രാജീവന്‍ പാലേരി എന്നിവര്‍ വിതരണം ചെയ്തു.

സ്വാതന്ത്ര്യം എന്ന മനോഹരമായ കവിത ആലാപനത്തോടെ തുടങ്ങിയ ചടങ്ങില്‍ പേരാമ്പ്ര നിയോജകമണ്ഡലം സെക്രട്ടറി ജിതേഷ് നരക്കോട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അമീര്‍ കെടി അധ്യക്ഷനായ ചടങ്ങില്‍ രചയിതാക്കളായ വിമല്‍ വാസുദേവ്, സുബൈര്‍ വക്‌റ, മൊയ്തീന്‍ ഷാ, ബാബു നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 സദ്ഭാവന ദിനത്തില്‍ ഐ.സി.സി മുംബൈ ഹാളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ലളിതമായ നടന്ന ചടങ്ങ് യുട്യൂബ് ലൈവിലൂടെയാണ് പ്രവര്‍ത്തകര്‍ക്ക് അനുഭവേദ്യമായത്. ഇന്‍കാസ് പേരാമ്പ്ര നിയോജകമണ്ഡലം ട്രഷററും ദി ഹെറാള്‍ഡ് ചീഫ് എഡിറ്ററുമായ സി. എച്ച് സജിത്ത് നന്ദി രേഖപ്പെടുത്തി,

സമാനതയില്ലാത്ത വിമോചനപോരാട്ടം എന്ന ശീര്‍ഷകത്തില്‍ എംബി രാജേഷ് മാസ്റ്റര്‍ എഴുതിയ ലേഖനമുള്‍പ്പെടെയുളളവ വര്‍ത്തമാന കാല സാഹചര്യത്തില്‍ ഓരോ ഇന്ത്യക്കാരനും വായിച്ചിരിക്കേണ്ട ഒരു ലഘു ചരിത്ര റഫറന്‍സ് ആണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!