ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദോഹ : ഖത്തറില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി .കോഴിക്കോട് കുതിരവട്ടം സ്വദേശി പാറച്ചോട്ടില്‍ സുബീഷിനെയാണ്(44) മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. നുഐജയില്‍ ഹിലാല്‍ ഓട്ടോ ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു