നൂതന പേയ്മെന്റ് സൊല്യൂഷനുകള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ അനായാസമാക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ നൂതന പേയ്മെന്റ് സൊല്യൂഷനുകള്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ സുരക്ഷിതവും അനായാസവുമാക്കുന്നതായി റിപ്പോര്‍ട്ട്. വിസ പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയനുസരിച്ച് ഫിഫ ലോകകപ്പ് ഖത്തര്‍ വേദികളിലെ വിസ പേയ്മെന്റുകളുടെ 88 ശതമാനവും കോണ്‍ടാക്റ്റ്ലെസ് ആയിരുന്നു.
കമ്പനികള്‍ കാര്‍ഡ്ലെസ് പേയ്മെന്റുകളിലേക്ക് നീങ്ങുന്നതിനാല്‍ ഫോണില്‍ ഒരു ടാപ്പിലൂടെ സുരക്ഷിതമായ ഇടപാടുകള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്താം.
ആപ്പിള്‍ പേ, സാംസങ് പേ, ഗൂഗിള്‍ പേ തുടങ്ങിയ എല്ലാ ആഗോള ഡിജിറ്റല്‍ വാലറ്റ് സേവനങ്ങളും ഇപ്പോള്‍ ഖത്തറില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തെ ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രചാരത്തിലുള്ള മൊബൈല്‍ പേയ്മെന്റിനും ഡിജിറ്റല്‍ വാലറ്റ് സേവനത്തിനുമുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയ്ക്കിടയില്‍ ഖത്തറി ബാങ്കുകള്‍ നിരവധി പേയ്മെന്റ് സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ക്യുഎന്‍ബി ഗ്രൂപ്പ്, ഏറ്റവും നൂതനവും സുരക്ഷിതവുമായ ഡിജിറ്റല്‍ പേയ്മെന്റ് രീതികളിലൊന്നിലേക്ക് ഉപഭോക്തൃ ആക്സസ് വിപുലീകരിക്കുന്നതിനായി ആപ്പിള്‍ പേ, സാംസങ് പേ, ഗൂഗിള്‍ പേ എന്നിവ അംഗീകരിച്ചതോടെ ഈ രംഗത്ത് വലിയ പുരോഗതിയാണുണ്ടായത്.
കൂടാതെ, മറ്റ് ബാങ്കുകളായ ദുഖാന്‍ ബാങ്ക്, ക്യുഐഐബി, ക്യുഐബി, കൊമേഴ്സ്യല്‍ ബാങ്ക്, അല്‍ അഹ് ലി ബാങ്ക്, ദോഹ ബാങ്ക് എന്നിവ ഈ ഡിജിറ്റല്‍ വാലറ്റ് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് നൂതനമായ പേയ്മെന്റ് പരിഹാരം അവതരിപ്പിച്ചു. കോണ്‍ടാക്റ്റ്ലെസ് ഇടപാടുകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ്, തടസ്സമില്ലാത്തതും സൗകര്യപ്രദവുമായ ഡിജിറ്റല്‍ പേയ്മെന്റ് അനുഭവം പ്രദാനം ചെയ്യുന്ന ലളിതവും സുരക്ഷിതവുമായ പേയ്മെന്റ് പരിഹാരങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നു.
ഖത്തറിലെ ടെലികമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റര്‍മാരായ ഉരീദുവും വോഡഫോണും നൂതനമായ ഇ വാലറ്റുകള്‍ അവതരിപ്പിച്ചതോടെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ കൂടുതല്‍ ജനകീയമായി