Archived Articles
ലോകപ്രശസ്ത ഡിസ്നി പ്രിന്‍സസ് കണ്‍സര്‍ട്ട് ജനുവരി 26 മുതല്‍ ജനുവരി 28 വരെ കത്താറ ആംഫി തിയറ്ററില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകപ്രശസ്ത ഡിസ്നി പ്രിന്‍സസ് കണ്‍സര്‍ട്ട് ജനുവരി 26 മുതല്‍ ജനുവരി 28 വരെ കത്താറ ആംഫി തിയറ്ററില്‍. ഖത്തര്‍ ടൂറിസവും ഖത്തര്‍ എയര്‍വേയ്സും ഡിസ്നി കച്ചേരികളുടെയും ബ്രോഡ്വേ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പിന്റെയും പങ്കാളിത്തത്തോടെയാണ് ലോകപ്രശസ്ത ഡിസ്നി പ്രിന്‍സസ് -കണ്‍സര്‍ട്ട് സംഘടിപ്പിക്കുന്നത്.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ തത്സമയ ഓര്ക്കസ്ട്രയോടൊപ്പമായിരിക്കും പരിപാടി നടക്കുക.
ടിക്കറ്റുകള്‍ വിര്‍ജിന്‍ മെഗാസ്റ്റോര് വെബ്സൈറ്റ് വഴിയോ ദോഹ ഫെസ്റ്റിവല്‍ സിറ്റി, ലാന്‍ഡ്മാര്‍ക്ക്, മാള്‍ ഓഫ് ഖത്തര്‍, വെന്‍ഡോം മാള്‍, വില്ലാജിയോ മാള്‍ എന്നിവിടങ്ങളിലെ സ്റ്റോറുകളില്‍ നിന്നോ സ്വന്തമാക്കാം .