Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപത്തൊന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടികള്‍ അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര

ദോഹ.എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഇരുപത്തൊന്നാമത് പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടികള്‍ അവിസ്മരണീയമായി. ജനുവരി 9 ന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഗാന്ധിജിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചനയര്‍പ്പിച്ച് തുടങ്ങിയ മൂന്ന് ദിവസത്തെ സമ്മേളനം വൈജ്ഞാനിക സെമിനാറുകളും ചര്‍ച്ചകളും കൊണ്ട് ശ്രദ്ധേയമായി.


ഇന്നലെ ചൈത്രം ഹോട്ടലില്‍ നടന്ന സെമിനാര്‍ മന്ത്രി ജി.ആര്‍. അനില്‍ ഉല്‍ഘാടനം ചെയ്തു. നോര്‍ക്ക സി.ഇ.ഒ. കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

ഇന്ന് വൈകുന്നേരം മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്ര ശേഖര്‍ പ്രവാസി ഭാരതി കേരള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

 

Related Articles

Back to top button