
ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹയ്യാക് 2023,സ്‌നേഹ സംഗമം ജനുവരി 20ന്
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ഹയ്യാക് 2023,സ്‌നേഹ സംഗമം ജനുവരി 20ന് നടക്കും. ഫിഫ വളണ്ടിയര്‍മാരെ ആദരിക്കല്‍, ഇസ് ലാമിക്ക് ക്വിസ് മത്സരം ,ഫണ്‍ ഗെയിംസുകള്‍ മുതലായവ സംഗമത്തിന്റെ ഭാഗമാണ്.
സ്‌നേഹ സൗഹൃദ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതയി ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ എരിയാല്‍ എന്നിവര്‍ അറിയിച്ചു.