
പാടാം നമുക്ക് പാടാം, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ നാളെ വൈകുന്നേരം 6.30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. അല്‍ സഹിം ഇവന്‍സിന്റെ ബാനറില്‍ റഹീബ് മീഡിയയും ,മീഡീയാ പെന്നും സംയുക്തമായി അണിയിച്ചൊരുക്കുന്ന പാടാം നമുക്ക് പാടാം എന്ന സംഗീത പരിപാടി ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഹാളില്‍ നാളെ വൈകുന്നേരം 6.30 ന് നടക്കും. സംഗീതത്തെയും കലയെയും എന്നും പ്രോത്സാഹിപ്പിച്ചുള്ള ഖത്തറിലെ കലാ ആസ്വാദകര്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് വ്യത്യസ്തമായ സംഗീത വിരുന്നൊരുക്കുന്നതെന്ന് അല്‍ സഹിം ഇവന്‍സ് മേധാവി ഗഫൂര്‍ കാലിക്കറ്റ് അറിയിച്ചു.
ദോഹയിലെ 27 പാട്ടുകാര്‍ , 8 എപ്പിസോഡുകളിലായി പാടിപ്പതിഞ്ഞ 58 മലയാളത്തിന്റെ 80-90 മധുര ഗാനങ്ങള്‍ കോര്‍ത്തിണക്കി അണ്‍ പ്‌ളഗ് വേര്‍ഷന്‍ സംഗീത സായാഹ്നത്തിലൂടെ സമ്മാനിക്കുമ്പോള്‍ ഗാനാസ്വാദകര്‍ക്ക് വേറിട്ട ഒരു സംഗീത സാഹായ്‌നം ആസ്വാദിക്കാനാകും.