Breaking News
ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തിയവര്‍ ജനുവരി 23 നകം രാജ്യം വിടണം
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തിയവര്‍ ജനുവരി 23 നകം രാജ്യം വിടണം . നവംബര്‍ 1 മുതല്‍ ജനുവരി 23 വരെയായിരുന്നു ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തുന്നവര്‍ക്ക് അനുവദിച്ചിരുന്നത്. ഈ സമയം അവസാനിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സമയം നീട്ടികിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയാതെ എത്രയും വേഗം യാത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
ജനുവരി 23 ന് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണറിയുന്നത്.