വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യം: കള്‍ച്ചറല്‍ ഫോറം
അമാനുല്ല വടക്കാങ്ങര
ദോഹ: വൈവിധ്യങ്ങളുടെ സംരക്ഷണത്തിന് ഭരണഘടനാ സാക്ഷരത അനിവാര്യമാണെന്ന് കള്‍ച്ചറല്‍ ഫോറം നടത്തിയ ഓപ്പണ്‍ ഫോറം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടത്തിയ ഓപ്പണ്‍ ഫോറത്തിലാണ് അഭിപ്രായമുയര്‍ന്നത്. നാനാത്വത്തെ നില നിര്‍ത്തുന്നതിലാണ് ഇന്ത്യയുടെ ഏകത്വം കുടികൊള്ളുന്നത്. ലോകത്തെങ്ങുമില്ലാത്ത വിധത്തില്‍ അനേകം വൈവിധ്യങ്ങളുള്ള ജനത ഒരു ഇന്ത്യയായിരിക്കുന്നത് വൈവിധ്യങ്ങളുടെ സംരക്ഷണം ഉറപ്പ് നല്‍കുന്ന ഭരണഘടന ഉള്ളത് കൊണ്ടാണ്.ഭരണഘടനയുടെ ആമുഖം പോലും ഇന്ത്യ ഏങ്ങനെ ആയിത്തീരണമെന്നതിലേക്കുള്ള ചൂണ്ട് പലകയാണ്. നീതിയും സ്വാതന്ത്ര്യവും അവസര സമത്വവുമാണ് ഭരണഘടനയുടെ കാതല്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റം ഭരണഘടന ഉറപ്പ് നല്‍കുന്ന ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും ഓപ്പണ്‍ ഫോറം അഭിപ്രായപ്പെട്ടു.
ഓപണ്‍ ഫോറത്തില്‍ അന്‍വര്‍ ഹുസൈന്‍ വാണിയമ്പലം വിഷയമവതരിപ്പിച്ചു. കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹന്‍, ഷാനവാസ് ഖാലിദ്, സെക്രട്ടറിമാരായ അനീസ് മാള, അഹ്മദ് ഷാഫി, സ്റ്റേറ്റ് കമ്മിറ്റിയംഗം കെ.ടി മുബാറക് എന്നിവര്‍ ഒപ്പണ്‍ ഫോറത്തിന് നേതൃത്വം നല്‍കി.