ഭരണഘടന സംരക്ഷിക്കപ്പെടണം: സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഭാരതത്തിന്റെ അഖണ്ഡതയും പൗരന്മാരുടെ മൗലികാവകാശങ്ങളും നിലനിര്‍ത്തുന്നതിന് മതത്തിന്റെയോ ജാതിയുടെയോ പേരില്‍ മനുഷ്യര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് ഉത്‌ഘോഷിക്കുന്ന ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാന്‍ സോണ്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ റിപ്പബ്ലക് ദിനാഘോഷങ്ങളുടെ ഭാഗമായി സി.ഐ.സി – റയ്യാന്‍ സോണ്‍ സംഘടിപ്പിച്ച വളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടിയില്‍ ഷാനവാസ് ഖാലിദ് മാറുന്ന കാലത്തെ സേവനങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് പരിശീലനങ്ങള്‍ക്ക് മുഹമ്മദ് അസ്ലം നേതൃത്വം നല്‍കി.
സെക്രട്ടറി എം.എം അബ്ദുല്‍ ജലീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ വളണ്ടിയര്‍ ആക്ടിങ് കാപ്റ്റന്‍ അബ്ദുല്‍ റസാക്ക് സ്വാഗതവും, ജനസേവന വിഭാഗം അധ്യക്ഷന്‍ സിദ്ദിഖ് വേങ്ങര നന്ദിയും പ്രകാശിപ്പിച്ചു. സോണല്‍ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സോണല്‍ സെക്രട്ടറി ഷിബിലി സിബ്ഗത്തുള്ള, എക്‌സിക്യൂട്ടീവ് അംഗങ്ങളായ താഹിര്‍ ടി.കെ, ഹാരിസ് കെ എന്നിവര്‍ സംബന്ധിച്ചു.