
Breaking NewsUncategorized
ആരോഗ്യവാന്മാരാണെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും വൈദ്യ പരിശോധന അഭികാമ്യം
അമാനുല്ല വടക്കാങ്ങര
ദോഹ. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണെന്നും പൂര്‍ണ ആരോഗ്യവാന്മാരാണെങ്കിലും വര്‍ഷത്തിലൊരിക്കലെങ്കിലും വൈദ്യ പരിശോധന നടത്തുന്നത് അഭികാമ്യമാണെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍.വാര്‍ഷിക ആരോഗ്യ പരിശോധന നിലവിലെ ആരോഗ്യത്തെക്കുറിച്ചുള്ള ഒരു അവലോകനം നല്‍കും. ഇത് ഭാവിയില്‍ ഉണ്ടാകുന്ന ആരോഗ്യ അപകടങ്ങള്‍ തിരിച്ചറിയാനും പലപ്പോഴും സാധ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാനും സഹായകമാകും. കൂടാതെ ആരോഗ്യവും ഫിറ്റ്‌നസും നേടാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കും.
പ്രതിരോധത്തിലും സ്‌ക്രീനിംഗിലും ശ്രദ്ധിച്ച് ഓരോരുത്തരും ആരോഗ്യം സംരക്ഷിക്കണമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ ഉപദേശിച്ചു.