Breaking News
ഖത്തര്‍ സന്ദര്‍ശിക്കുന്ന ജിസിസി പൗരന്മാര്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമില്ല
അമാനുല്ല വടക്കാങ്ങര
ദോഹ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഖത്തര്‍ സന്ദര്‍ശിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) പൗരന്മാരെ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്ന് ഒഴിവാക്കി. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലമാനി അല്‍ റയ്യാന്‍ ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണിത്.
ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യ ഘട്ടം 2023 ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (ങീജഒ) ഈ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
എല്ലാ സന്ദര്‍ശകരും നിര്‍ബന്ധിത സ്കീമിന്റെ പരിധിയില്‍ വരണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഖത്തറിനുള്ളിലെ ആരോഗ്യ പരിപാലന സേവന നിയന്ത്രണവുമായി ബന്ധപ്പെട്ട 2021 ലെ നിയമ നമ്പര്‍ (22) പ്രകാരമാണ് പ്രഖ്യാപനം.