Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

നഷ്ടപ്പെട്ട ഫാല്‍ക്കണുകളെ വീണ്ടെടുക്കാന്‍ ഉടമകളെ സഹായിക്കാന്‍ സൗകര്യമൊരുക്കി സുരക്ഷാ പട്രോളിംഗ്

അമാനുല്ല വടക്കാങ്ങര

ദോഹ: നഷ്ടപ്പെട്ട ഫാല്‍ക്കണുകളെ വീണ്ടെടുക്കാന്‍ ഉടമകളെ സഹായിക്കാന്‍ സൗകര്യമൊരുക്കി സുരക്ഷാ പട്രോളിംഗ് .സുരക്ഷാ പട്രോളിംഗിന്റെ അകമ്പടിയോടെ തങ്ങളുടെ വളര്‍ത്തു പക്ഷികളെ വീണ്ടെടുക്കാന്‍ ഖത്തറിലെ വ്യവസായ നഗരങ്ങളില്‍ പ്രവേശിക്കാന്‍ ഫാല്‍ക്കണ്‍ ഉടമകള്‍ക്ക് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാം.

ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി, നഷ്ടപ്പെട്ട ഫാല്‍ക്കണുകളുടെ ഉടമകളെ അവരുടെ ഫാല്‍ക്കണുകളെ വീണ്ടെടുക്കുന്നതിന് സുരക്ഷാ പട്രോളിംഗിന്റെ സഹായത്തോടെ റാസ് ലഫാന്‍, മെസായിദ്, ദുഖാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റികളില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ട് അവരെ സഹായിക്കും.

അധികാരികളുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണിത്.

ഇതുമായി ബന്ധപ്പെട്ട സഹായത്തിനായി മിസഈദ് (40138645/40138644), ദുഖാന്‍ (40141000/40142400), റാസ് ലഫാന്‍ (40146555/40146444) എന്നീ ഹോട്ട്ലൈന്‍ നമ്പറുകളും മന്ത്രാലയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button