2023 ജനുവരിയില്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 7,231 പുതിയ റിക്രൂട്ട്‌മെന്റ് അപേക്ഷകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2023 ജനുവരിയില്‍ ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് 7,231 പുതിയ റിക്രൂട്ട്‌മെന്റ് അപേക്ഷകള്‍. അതില്‍ 5,041 എണ്ണം അംഗീകരിക്കുകയും 2,190 നിരസിക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു.
പ്രൊഫഷന്‍ മാറ്റുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയില്‍ മാത്രം
3,924 തൊഴില്‍ ഭേദഗതി അപേക്ഷകളാണ് മന്ത്രാലയത്തിന് ലഭിച്ചത്. അവയില്‍ 3,721 എണ്ണം അംഗീകരിച്ചതായും 203 എണ്ണം നിരസിച്ചതായും മന്ത്രാലയം അറിയിച്ചു.
പെര്‍മിറ്റ് പുതുക്കാന്‍ 1,221, പുതിയ പെര്‍മിറ്റ് നല്‍കാന്‍ 735, നല്‍കിയ പെര്‍മിറ്റ് റദ്ദാക്കാന്‍ 365 എന്നിങ്ങനെ 2,321 വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളും ഈ കാലയളവില്‍ മന്ത്രാലയത്തിന് ലഭിച്ചു.
തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ 2,718 ജീവനക്കാര്‍ പരാതികള്‍ നല്‍കി. അവയില്‍ 610 എണ്ണം തീര്‍പ്പാക്കുകയും 276 എണ്ണം കമ്മിറ്റികള്‍ക്ക് റഫര്‍ ചെയ്യുകയും ചെയ്തു.
1,832 പരാതികള്‍ നടപടിയിലാണ്,
പൊതുജനങ്ങളുടെ പരാതികളില്‍, ജനുവരി മാസത്തില്‍ ലഭിച്ച 84 പരാതികളും തീര്‍പ്പാക്കിയതായി മന്ത്രാലയം അറിയിച്ചു.