Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

തുര്‍ക്കിയിലേക്കും സിറിയയിലേക്കും മൂന്ന് വിമാനങ്ങളിലായി 108 ടണ്‍ അടിയന്തര സഹായമെത്തിച്ച് ഖത്തര്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ റെഡ് ക്രസന്റിന്റെയും ഖത്തര്‍ ചാരിറ്റിയുടെയും സഹകരണത്തോടെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റ്, ഫെബ്രുവരി 8 ന് ഭൂകമ്പം ബാധിച്ച തുര്‍ക്കിയിലേക്കും സിറിയയിലേക്കും മൂന്ന് വിമാനങ്ങളില്‍ 108 ടണ്‍ അടിയന്തര സഹായം വിജയകരമായി എത്തിച്ചു. ഖത്തര്‍ എമിരി എയര്‍ഫോഴ്‌സ് എയര്‍ ബ്രിഡ്ജ് വഴിയാണ് ദുരിതാശ്വാസ സഹായം എത്തിച്ചത്.
120 ഉദ്യോഗസ്ഥര്‍, 12 വാഹനങ്ങള്‍, തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള സംയോജിത ഉപകരണങ്ങള്‍, 3 ഫീല്‍ഡ് ആശുപത്രികളും ഒരു സംയോജിത പ്രഥമശുശ്രൂഷ മെഡിക്കല്‍ ടീമും, മാനുഷിക സഹായം, ഭക്ഷണം, ശീതകാല വസ്ത്രങ്ങള്‍, കുടുംബ കൂടാരങ്ങളും വൈദ്യസഹായവും ഖത്തറിന്റെ എയര്‍ ബ്രിഡ്ജില്‍ ഉള്‍പ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

Related Articles

Back to top button