
സ്വകാര്യ മേഖലയിലെ ജോലികള്‍ ദേശസാല്‍ക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ മന്ത്രി സഭ തത്വത്തില്‍ അംഗീകാരം നല്‍കി
അമാനുല്ല വടക്കാങ്ങര
ദോഹ. സ്വകാര്യ മേഖലയിലെ വിവിധ ജോലികള്‍ ദേശസാല്‍ക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തര്‍ മന്ത്രി സഭ തത്വത്തില്‍ അംഗീകാരം നല്‍കി.
പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരട് നിയമം തത്വത്തില്‍ അംഗീകരിച്ചത്. സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നത് സംബന്ധിച്ച നിയമപ്രകാരം നല്‍കുന്ന പ്രോത്സാഹനങ്ങളും സൗകര്യങ്ങളും പ്രത്യേകാവകാശങ്ങളും സംബന്ധിച്ച കരട് മന്ത്രിസഭാ തീരുമാനവും മന്ത്രിസഭ പരിഗണിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.