ഖത്തര്‍-ബഹ്റൈന്‍ ഫോളോ-അപ്പ് കമ്മിറ്റി പ്രഥമ യോഗം റിയാദില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍-ബഹ്റൈന്‍ ഫോളോ-അപ്പ് കമ്മിറ്റിയുടെ ആദ്യ യോഗം സൗദി അറേബ്യയിലെ റിയാദിലുള്ള ജി.സി.സി ആസ്ഥാനത്ത് ചേര്‍ന്നു.
യോഗത്തില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ ഡോ. അഹമ്മദ് ബിന്‍ ഹസന്‍ അല്‍ ഹമ്മാദിയും ബഹ്റൈന്‍ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കല്‍ അഫയേഴ്സ് അണ്ടര്‍സെക്രട്ടറി ശൈഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫയും നയിച്ചു.
അല്‍ ഉല ഉച്ചകോടി പുറപ്പെടുവിച്ച അല്‍ ഉല പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയതിന് അനുസൃതമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള തീര്‍പ്പുകല്‍പ്പിക്കാത്ത പ്രത്യേക ഫയലുകള്‍ അവസാനിപ്പിക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ചകള്‍ വിജയിക്കുന്നതിനുള്ള ആവശ്യമായ നടപടിക്രമങ്ങളും സംവിധാനങ്ങളും മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
ആഗ്രഹിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ നിരന്തരം കൂടിക്കാഴ്ചകള്‍ നടത്താന്‍ ഇരുപക്ഷവും സമ്മതിച്ചു