ഖത്തര്‍ പ്രവാസിയുടെ ലോകകകപ്പ് അനുഭവ സാക്ഷ്യം’ കളിക്കളത്തില്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രവാസി എഴുത്തുകാരനും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഷാഫി പിസി പാലം രചിച്ച ഖത്തര്‍ ലോകകപ്പ് ഫുട്ബാള്‍ വളണ്ടിയറുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ലോകകപ്പ് അനുഭവസാക്ഷ്യം എന്ന പുസ്തകം കൊടുവള്ളിയില്‍ കോായപ്പ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് വേദിയില്‍ പ്രകാശിതമായി. മുനിസിപ്പല്‍ കൗണ്‍സിലര്‍ ആയിഷ ഷഹനിദയ്ക്കു കോപ്പി നല്‍കി നജീബ് കാന്തപുരം എംഎല്‍എ പ്രകാശനം നിര്‍വഹിച്ചു.
ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കാരാട്ട് ഫൈസല്‍, കെ കെ ഖാദര്‍, ലൈറ്റ്നിംഗ് ക്ലബ് സെക്രട്ടറി സി കെ ജലീല്‍, ഗ്രന്ഥകര്‍ത്താവ് ഷാഫി പിസി പാലം, ടൗണ്‍ബുക്ക പബ്ലിക്കേഷന്‍ എഡിറ്റര്‍ വി കെ ജാബിര്‍, ഡയരക്ടര്‍ സൈഫുദ്ദീന്‍ വെങ്ങളത്ത്, അജിത്ത് രാജഗിരി, ശബാബ് കോളിക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തറില്‍ ഫിഫ ലോകകപ്പ് സന്നദ്ധപ്രവര്‍ത്തകനായി സേവനം ചെയ്ത വളണ്ടിയറുടെ മലയാളത്തിലെ ആദ്യ അനുഭവക്കുറിപ്പായ പുസ്തകം ടൗണ്‍ബുക്ക് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിച്ചത്.
ഖത്തറില്‍ മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ്, മാപ്പിള കലാ അക്കാദമി തുടങ്ങി നിരവധി വേദികളില്‍ സജീവമായ ഷാഫിയുടെ രണ്ടാമത് പുസ്തകമാണിത്.