ജെബി കെ ജോണിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ മാന്‍പവര്‍ കമ്പനിയായ ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ഹാള്‍ ഓഫ് ഫെയിം. ഒരു നല്ല സംരംഭകന്‍ എന്ന നിലയില്‍ അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ആക്ടിവിറ്റികളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ അര്‍ഹനാക്കിയതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു.
കമ്പനിയിലെ മുഴുവന്‍ ജീവനക്കാരുടെയും ചെറിയ സംഭാവനകള്‍ സ്വരൂപിച്ച് അത്രയും തുക അദ്ദേഹം ചേര്‍ത്ത് മാസം തോറും നറുക്കെടുപ്പിലൂടെ ലഭിക്കുന്ന ജീവനക്കാരന്റെ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായം, ഖത്തറിലും നാട്ടിലും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പുവാന്‍ അദ്ദേഹം ചെയ്യുന്ന സേവനങ്ങള്‍ എന്നിവ മാതൃകാപരമാണ്. കോവിഡ് കാലത്ത്് അദ്ദേഹം നടത്തിയ ഭക്ഷണക്കിറ്റ് വിതരണവും മരുന്നെത്തിക്കലുമൊക്കെ നിരവധി പേര്‍ക്കാണ് ആശ്വാസമേകിയത്.
തന്റെ പിതാവിന്റെ ഓര്‍മക്കായി കോല്‍കുന്നേല്‍ ജോണ്‍ ഫൗണ്ടേഷന്‍ രൂപീകരിച്ച് അദ്ദേഹം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അവാര്‍ഡ് നിര്‍ണയ കമ്മറ്റി വിലയിരുത്തി. മാര്‍ച്ച് 12 ന് ദുബൈ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.