ഖത്തര്‍ ദേശീയ ഫെന്‍സിങ്ങ് മത്സരത്തില്‍ മലയാളി ബാലന്‍ ‘ബാസില്‍ ജാഫര്‍ഖാന്‍’ സ്വര്‍ണ്ണ മെഡല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഫെന്‍സിങ് അക്കാദമിയില്‍ വെച്ചുനടന്ന ഖത്തര്‍ ദേശീയ ഫെന്‍സിങ്ങ് മത്സരത്തില്‍ മലയാളി ബാലന്‍ ‘ബാസില്‍ ജാഫര്‍ഖാന്‍’ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി.
ഖത്തര്‍ ഫെന്‍സിങ്ങ് ഫെഡറേഷന്റെ കീഴില്‍ മാമൂറ ഓഡിറ്റൊറിയത്തില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ‘ഫോയില്‍’ (മത്സരത്തിനു പയോഗിക്കുന്ന വാളിന്റെ പേര്) ടൂര്‍ണമെന്റില്‍ പതിനൊന്നു വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ചാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഖത്തര്‍, ഹംഗറി, ഒമാന്‍, ഇറാക്ക്, ലേബനോന്‍, ഇന്‍ന്തോനീഷ്യ ഫിലിപ്പിന്‍സ്, ഈജിപ്ത്, പാക്കിസ്ഥാന്‍, തുടങ്ങിയ രാജ്യക്കാരായ കുട്ടികളുമായുള്ള മത്സരത്തില്‍ നിന്നാണ് ഇന്ത്യന്‍ ബാലന്‍ മികച്ച വിജയം നേടിയത് . 2021 ലും 2022 ലും ഫോയില്‍ വിഭാഗത്തില്‍ വെങ്കലവും, സില്‍വറും നേടിയിരുന്നു.
ബിര്‍ള പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി യാണ് ബാസില്‍. ഖത്തറിലെ പൊതുപ്രവര്‍ത്തകനായ അഡ്വക്കേറ്റ് ജാഫര്‍ഖന്റെയും ആശ ശാദിരിയുടെയും മകനാണ് .