
Archived ArticlesUncategorized
പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്‌സിബിഷന്‍ ഇന്നുമുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്‌സ് കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്‍ ഇന്ന് തുടങ്ങും. ഫെബ്രുവരി 25 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 500ലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പങ്കെടുക്കും.
33000 ചതുരശ്ര വിസ്്തൃതിയില്‍ പരന്ന് കിടക്കുന്ന പ്രദര്‍ശനം മുപ്പതിനായിരത്തിലധികം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന്‍ . ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.