
2022 നാലാം പാദത്തില്‍ റീട്ടെയില്‍ വ്യവസായ രംഗത്ത് വന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 അവസാന പാദത്തില്‍ ഖത്തറിന്റെ റീട്ടെയില്‍ വിപണി സ്ഥിരമായ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ട് .സമീപ വര്‍ഷങ്ങളില്‍ മാള്‍ ഓഫ് ഖത്തര്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, പ്ലേസ് വെന്‍ഡോം എന്നിവയുള്‍പ്പെടെ നിരവധി പുതിയ അത്യാധുനിക സൗകര്യങ്ങള്‍, ഔട്ട്ലെറ്റുകള്‍, മാളുകള്‍ എന്നിവയുടെ വിപുലീകരണവും സമാരംഭവും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഈ വളര്‍ച്ചക്ക് ആക്കം കൂട്ടി.
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന് മുന്നോടിയായി, റീട്ടെയില്‍ ബിസിനസ്സിനുള്ള വാതിലുകള്‍ രാജ്യത്ത് വ്യാപകമായി തുറക്കപ്പെട്ടു. സുപ്രധാന പുരോഗതിയും വളര്‍ച്ചയുമാണ് ഇവയുണ്ടാക്കിയതെന്ന് കുഷ്മാന്‍ ആന്‍ഡ് വേക്ക്ഫീല്‍ഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനം അതിന്റെ ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു.