Archived Articles
പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് നാളെ സമാപിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന പത്തൊമ്പതാമത് ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് നാളെ സമാപിക്കും . ഖത്തര്‍ ടൂറിസവും ഖത്തര്‍ ബിസിനസ് ഇവന്റ്സ് കോര്‍പ്പറേഷനും ചേര്‍ന്നാണ് ആഡംബര ഉല്‍പ്പന്നങ്ങള്‍ക്കായുള്ള ആഗോള പ്ലാറ്റ്ഫോമായി മാറിയ ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷന് ് സംഘടിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം അന്തര്‍ദേശീയ മുന്‍നിര വാച്ച്, ജ്വല്ലറി ബ്രാന്‍ഡുകളും ഖത്തറി ഡിസൈനര്‍മാരും പങ്കെടുക്കുന്ന പ്രദര്‍ശനം 33000 ചതുരശ്ര വിസ്തൃതിയില്‍ പരന്ന് കിടക്കുന്നു . ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്.