വിശ്വാസികള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നവരാകണം. ഉമര്‍ ഫൈസി
അമാനുല്ല വടക്കാങ്ങര
ദോഹ:വിശ്വാസികള്‍ ജനങ്ങള്‍ക്ക് ഗുണം കിട്ടുന്നവരാകണമെന്നും എങ്കില്‍ അവര്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ടവരായിത്തീരുമെന്നും ഉമര്‍ ഫൈസി അഭിപ്രായപ്പെട്ടു. ക്യു.കെ.ഐ.സി സംഘടിപ്പിച്ച വിജ്ഞാന വിരുന്നില്‍ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മളുടെ പ്രവര്‍ത്തി കാരണം മറ്റൊരാള്‍ സന്തോഷിക്കുന്ന അവസ്ഥ വരണം. ഒരാളുടെ പ്രയാസം നീക്കുക, വിശപ്പടക്കുക എന്നിവയില്‍ നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഉണര്‍ത്തി. ഈ ലോകത്ത് എന്ത് നേടി എന്നതിനേക്കാള്‍ പരലോക നേട്ടമായിരിക്കണം നമ്മുടെ ലക്ഷ്യം. ഹലാല്‍ ഹറാം വേര്‍തിരിക്കുന്നതില്‍ കണിശത വേണം സംശയമുള്ളതില്‍ നിന്ന് നാം വിട്ട് നില്‍ക്കുകയും വേണം
ഭൗതിക സുഖങ്ങള്‍ക്ക് ഒരു കൊതുകിന്റെ ചിറകിന്റെ വില പോലും പടച്ചവന്‍ കല്‍പ്പിച്ചിട്ടില്ല അതിനാല്‍ അല്ലാഹു വിധിച്ചതില്‍ തൃപ്തിയടയണം. ദുനിയാവില്‍ വിഭവങ്ങള്‍ കുറയാനാണ് റസൂല്‍ പ്രാര്‍ത്ഥിച്ചത്.
അല്ലാഹു അടിമയെ ഇഷ്ടപ്പെട്ടാല്‍ ദുനിയാവ് കൂടുതല്‍ കൊടുക്കില്ല. ആവശ്യത്തിലേറെ വിഭവങ്ങള്‍ സംഭരിക്കുക എന്നത് പൊങ്ങച്ചം കാണിക്കലാണ് ഇതാണ് പിശാചിന്റെ പ്രവര്‍ത്തിയായി റസൂല്‍ പറഞ്ഞത് എന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്യു.കെ.ഐ.സി ജന: സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മിശ്കാത്തി അധ്യക്ഷത വഹിച്ചു
സ്‌പോര്‍ട്‌സ് ഫെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനം സി.പി.ശംസീര്‍ , സലു അബൂബക്കര്‍, ഡോ. ഇബ്രാഹിം. എന്‍.കെ. കബീര്‍,ഒ.എ.കരീം എന്നിവര്‍ നിര്‍വ്വഹിച്ചു.