Breaking News

ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്‌സ് ബോഡി തെരഞ്ഞെടുപ്പ് മാര്‍ച്ച് 3, 4 തിയ്യതികളില്‍

 

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള അപെക്സ് ബോഡികളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 3, 4 തിയ്യതികളില്‍ നടക്കുമെന്ന് ഇലക് ഷന്‍ കമ്മറ്റി അധ്യക്ഷയും എംബസി കൗണ്‍സിലറുമായ ടി.അജ്ഞലീന പ്രേമലത അറിയിച്ചു.

ഡിജിപോള്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം രണ്ട് തവണ മാറ്റിവെച്ച തെരഞ്ഞെടുപ്പുകളാണ് മാര്‍ച്ച് 3, 4 തിയ്യതികളില്‍ നടത്തുന്നത്.
ആപ്പില്‍ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സമയവും ദിവസവും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് 3 ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിലേക്കുള്ള തെരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും.
ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറത്തിലേക്കുള്ള തരഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും.

 

Related Articles

Back to top button
error: Content is protected !!