Uncategorized

ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്താനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റ് ബുക്കിംഗ് പ്രക്രിയ മെച്ചപ്പെടുത്താനൊരുങ്ങി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. കാലതാമസം ഒഴിവാക്കാനും ചികില്‍സ കാര്യക്ഷമമാക്കാനും ലക്ഷ്യം വെക്കുന്ന നടപടികളാണ് നടപ്പാക്കുന്നത്.

രോഗികള്‍ക്ക് ഉടന്‍ പ്രയോജനം ചെയ്യുന്നതിനും പരിചരണത്തിലേക്കുള്ള വേഗത്തിലുള്ള പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള മറ്റൊരു സംരംഭം നേത്രരോഗം, ചെവി, മൂക്ക്, തൊണ്ട, യൂറോളജി, ഓഡിയോളജി വിഭാഗങ്ങളില്‍ ആംബുലേറ്ററി കെയര്‍ സെന്ററില്‍ സായാഹ്ന ക്ലിനിക്കുകള്‍ ആരംഭിക്കും:

പുതിയ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം നടപ്പിലാക്കുന്നതും വ്യക്തിഗത ഔട്ട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് ടീമുകളുമായി ഏകോപിപ്പിച്ച് അപ്പോയിന്റ്മെന്റ് മാനേജ്മെന്റ് ടീമുകളുടെ നിയന്ത്രണത്തില്‍ ഓരോ എച്ച്എംസി ആശുപത്രികളിലും പുതിയ റഫറല്‍ മാനേജ്മെന്റ് സെക്ഷനുകള്‍ സ്ഥാപിക്കുന്നതും പുതിയ സിസ്റ്റം മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടെ ആശുപത്രികള്‍ക്ക് അവരുടെ രോഗികള്‍ക്കുള്ള ബുക്കിംഗ് അപ്പോയിന്റ്മെന്റുകളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും.

Related Articles

Back to top button
error: Content is protected !!