
ഓസ്‌പ്രേ പ്രജനനത്തിനായി കൃത്രിമ കൂടുകള്‍ നിര്‍മ്മിച്ച് മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ‘നമ്മുടെ ഭൂമി, നമ്മുടെ പൈതൃകം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഖത്തര്‍ പരിസ്ഥിതി ദിനം 2023 ആഘോഷിക്കുന്നതിന്റെ ഭാഗമായി അല്‍ ആലിയ ദ്വീപില്‍ പ്രജനനം നടത്തുന്ന ഓസ്പ്രേ പക്ഷികള്‍ക്കായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം കൃത്രിമ കൂടുകള്‍ സ്ഥാപിച്ചു.
പ്രകൃതിയിലെ സസ്യലതാദികളും പക്ഷി മൃഗാദികളുമൊക്കെ നിലനില്‍ക്കേണ്ടത് സന്തുലിതമായ ജൈവ വ്യവസ്ഥയുടെ നിലനില്‍പിന് അനിവാര്യമാണെന്ന് മന്ത്രാലയം ഓര്‍മപ്പെടുത്തി