Breaking News
ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി
ദോഹ. ഖത്തര്‍ എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക നാട്ടില്‍ നിര്യാതയായി . കിഴക്കേ വെളിയത്തുനാട് ജമാഅത്ത് സെക്രട്ടറി ഇബ്രാഹീമിന്റേയും ഖദീജയുടേയും മകള്‍ സാജിത ( 48 വയസ്സ് ) ആണ് മരിച്ചത്. ആലുവ തായിക്കാട്ടുകര പരിയാരത്ത് അബ്ദുല്‍ ഫൈസലിന്റെ ഭാര്യയാണ്.
ഷിഫ മോള് ( അബുദാബി), ഹിബ ഫാത്തിമ, സഫ ഫൈറോസ് ( എടത്തല കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി )എന്നിവര്‍ മക്കളും റിഷ്താസ്ത (അബുദാബി) മരുമകനുമാണ് .