ഖത്തറില്‍ സ്‌പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കിയതിന് ശേഷം 400,000-ത്തിലധികം തൊഴിലാളികള്‍ തൊഴിലുടമകളെ മാറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കിയതിന് ശേഷം 400,000 തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമകളെ മാറ്റിയതായി ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍പേഴ്‌സണ്‍ മറിയം ബിന്‍ത് അബ്ദുല്ല അല്‍ അത്തിയ സ്ഥിരീകരിച്ചു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡുമായി ലണ്ടനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്‍എച്ച്ആര്‍സിയുടെ റിപ്പോര്‍ട്ടുകള്‍ ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നതും സ്ഥിതിവിവരക്കണക്കുകളുടെ തുടര്‍നടപടികളെ പിന്തുടരുന്നതുമാണ് . ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി തൊഴിലുടമകളെ മാറ്റാനുള്ള അവകാശം ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുണകരമായതായി അവര്‍ പറഞ്ഞു.
മിനിമം വേതന നിയമവും പരാതികള്‍ സമര്‍പ്പിക്കാനുള്ള പ്‌ളാറ്റ്‌ഫോമും മാത്രമല്ല തൊഴിലാളികള്‍ക്ക് ബാങ്ക് എക്കൗണ്ട് വഴി ശമ്പളം നല്‍കുന്ന രീതിയും ഏറെ ഫലം ചെയ്തതായി അവര്‍ പറഞ്ഞു.