
മുന്‍ ഖത്തര്‍ പരിശീലകന്‍ ഫെലിക്സ് സാഞ്ചസിനെ പുതിയ കോച്ചായി നിയമിച്ച് ഇക്വഡോര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. മുന്‍ ഖത്തര്‍ പരിശീലകന്‍ ഫെലിക്സ് സാഞ്ചസിനെ പുതിയ കോച്ചായി നിയമിച്ച് ഇക്വഡോര്‍. ഖത്തര്‍ ലോകകപ്പില്‍ ഇക്വഡോര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ രാജിവെച്ച അര്‍ജന്റീനക്കാരനായ പരിശീലകന്‍ ഗുസ്താവോ അല്‍ഫാരോ (60)ക്ക് പകരക്കാരനായാണ് 47 കാരനായ സാഞ്ചസ് ചുമതലയേല്‍ക്കുന്നത്.
21-ാം വയസ്സില്‍ ബാഴ്സലോണ യൂത്ത് അക്കാദമിയില്‍ പരിശീലകനായാണ് സാഞ്ചസ് തന്റെ കരിയര്‍ ആരംഭിച്ചത്. 2006-ല്‍ ഖത്തറിലെ ആസ്പയര്‍ അക്കാദമിയിലേക്ക് മാറിയ അദ്ദേഹം 2017-ല്‍ ഖത്തര്‍ ദേശീയ ടീമിന്റെ പരിശീലകനായി മാറുകയും ചെയ്തു.
മാര്‍ച്ച് 24, 28 തീയതികളില്‍ ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നിയിലും മെല്‍ബണിലും നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളാണ് ഇക്വഡോറിന്റെ ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മത്സരങ്ങള്‍.