Breaking News
പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയില്‍ ആഗോള ഭക്ഷണവിഭവങ്ങള്‍ വിളമ്പാന്‍ എണ്‍പതിലധികം ഭക്ഷണശാലകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: പന്ത്രണ്ടാമത് ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയില്‍ ആഗോള ഭക്ഷണവിഭവങ്ങള്‍ വിളമ്പാന്‍ എണ്‍പതിലധികം ഭക്ഷണശാലകള്‍. ലുസൈല്‍ ബൊളിവാര്‍ഡിലെ അല്‍ സാദ് പ്ലാസയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ഭക്ഷ്യമേളയില്‍ പ്രതിദിനം ശരാശരി 7,000 സന്ദര്‍ശകരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഈ വര്‍ഷം, ഖത്തര്‍-ഇന്തോനേഷ്യ സാംസ്കാരിക വര്‍ഷവുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി, മാര്‍ച്ച് 21 വരെ നടക്കുന്ന ഖത്തര്‍ രാജ്യാന്തര ഭക്ഷ്യമേളയില്‍ ഇന്തോനേഷ്യന്‍ പാചകരീതിയെ പ്രത്യേകമായി പരിചയപ്പെടുത്തുന്നുണ്ട്. ഇന്തോനേഷ്യന്‍ അംബാസഡര്‍ റിദ്വാന് ഹസന് ഉദ്ഘാടന ചടങ്ങില്‍ സജീവമായിരുന്നു.
പ്രവൃത്തിദിവസങ്ങളില്‍ ദിവസവും വൈകിട്ട് 4 മുതല്‍ രാത്രി 11 വരെയും വാരാന്ത്യങ്ങളില്‍ വൈകുന്നേരം 4 മുതല്‍ പുലര്‍ച്ചെ 1 വരെയുയാണ് ഭക്ഷ്യമേള നടക്കുക.