Local News

ഇഫ്താര്‍ സ്‌നേഹവിരുന്നൊരുക്കി സോഫിടെല്‍

ദോഹ: ജാസിം സെന്റര്‍ സോഫിടെല്‍ കമ്പ്യൂട്ടര്‍ സെന്ററിലെ ഷോപ്പുടമകളും അവരുടെ സ്റ്റാഫഗംങ്ങളും കൂടി വിലുപമായ ഇഫ്താര്‍സംഗമം നടത്തി. സഹനത്തിന്റെയും സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും മഹത്വം വിളിച്ചോതുന്ന റമദാന്‍ മാസത്തില്‍ നോമ്പുതുറകളിലൂടെ നല്‍കുന്ന സന്ദേശം ഏറെ മഹത്തരമാണെന്ന് സംഘടകര്‍ പറഞ്ഞു .
ഫിറോസ് അല്‍മലിക, സസ്മീര്‍, റഹ്‌മാന്‍ അല്‍ ഹുസൈനി , സിറാജ് മൈക്രോചിപ്പ്, ജപ്പു റഫീഖ് , ഷാജഹാന്‍ അല്‍ അഫ്ദല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി . വ്യത്യസ്ത ദേശക്കാരായ 200 ല്‍ പരം ആളുകള്‍ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!