
ഖത്തറില്‍ ഒരു സംരംഭം: അറിയേണ്ടതെല്ലാം: അവബോധ സെഷന്‍ വെള്ളിയാഴ്ച
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റിയുടെ ഉപവിഭാഗമായ കരിയര്‍ ആന്‍ഡ് പ്രൊഫഷണല്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ ഖത്തറിലെ സംരഭകത്വ സാധ്യതകളെക്കുറിച്ച് അവബോധ സെഷന്‍ നടത്തുന്നു. പുതുതായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ രീതിയിലാണ് സെഷന്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 7.30 ന് തുമാമയിലെ കെഎംസിസി ഓഫിസില്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ ബ്രാന്‍ഡിംഗ് കണ്‍സള്‍ട്ടന്റും സിജി ഇന്റര്‍നാഷണല്‍ ചീഫ് കോര്‍ഡിനേറ്ററുമായ റുക്‌നുദ്ദീന്‍ അബ്ദുല്ല നേതൃത്വം നല്‍കും. പരിപാടിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ kmccmlp@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്