
എസ്.എ. എം. ബഷീര്‍ ഐ.സി.ബി.എഫ്. ഉപദേശക സമിതി ചെയര്‍മാന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഏറ്റവും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ഖത്തര്‍ കെ.എം.സി.സി. അമരക്കാരന്‍ എസ്. എ. എം. ബഷീറിനെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഏറ്റവും വലിയ അപെക്‌സ് ബോഡിയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം ഉപദേശക സമിതി ചെയര്‍മാനായി നിയമിച്ച് എംബസി ഉത്തരവ് പുറപ്പെടുവിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളിലെ നേതൃപരമായ ഇടപെടലുകള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണിത്.