Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

ഖത്തര്‍ പിസിഎഫ് ഇഫ്ത്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ.ഖത്തര്‍ പി .സി .എഫ് ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കരീം തിണ്ടലം അദ്ധ്യക്ഷത വഹിച്ച സംഗമം ഗ്ലോബല്‍ പിസിഎഫ് അംഗം അണ്ടൂര്‍ക്കോണം നൗഷാദ് ഉദ്ഘാടനം ചെയ്തു .റമദാനിലെ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് ആരാധനകള്‍ക്കും മറ്റും പ്രാധാന്യം കൊടുക്കുമ്പോള്‍ തന്നെ നമുക്ക് ചുറ്റുമുള്ള അശരണരേയും, അഗതികളേയും ചേര്‍ത്ത് പിടിക്കാനും ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് കഴിയേണ്ടതുണ്ടെന്ന് അണ്ടൂര്‍ക്കോണം നൗഷാദ് സദസ്സിനെ ഉണര്‍ത്തി. പതിറ്റാണ്ടുകളായി ഭരണകൂട ഭീകരതയുടെ ഇരയായി പീഡനം അനുഭവിക്കുന്ന അബ്ദുനാസര്‍ മഅദനി ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിന് വേണ്ടി പൊതുസമൂഹം രംഗത്തിറങ്ങണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

ഉസ്താദ് മുഹമ്മദ് ഇര്‍ഫാനി പ്രാര്‍ത്ഥ നടത്തി. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത സംഗമത്തിന് മുനീര്‍ അകലാട് ,ഫസല്‍ കാസര്‍കോട് ,സുധീര്‍ വാടാനപ്പള്ളി ,സലാം കുന്ദംകുളം,ഷാജഹാന്‍ കോട്ടയം,സൈഫുദ്ദീന്‍ നന്നമ്പ്ര,ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി ഷാജഹാന്‍ മാരാരിത്തോട്ടം സ്വാഗതവും ഷിഹാബ് പല്ലന നന്ദിയും പറഞ്ഞു.

Related Articles

Back to top button