Breaking News
റമദാനില്‍ ഹമദ് മെഡിക്കല്‍ കോര്പറേഷന് രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ മിക്ക വകുപ്പുകളും റമദാനില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ ക്ലിനിക്കല്‍ ഇമേജിംഗ് കോള്‍ സെന്റര്‍
ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയും ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെയും സാധാരണപോലെ പ്രവര്‍ത്തിക്കും. രോഗികള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ 44393377 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വെസ്റ്റ് എനര്‍ജി സെന്ററില്‍ പുതിയ ബ്ലഡ് ഡോണര്‍ സെന്റര്‍ ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ അമുസ് ലിം ദാതാക്കള്‍ക്കും വൈകുന്നേരം 6 മുതല്‍ അര്‍ദ്ധരാത്രി 12 വരെ മുസ് ലിം ദാതാക്കള്‍ക്കും സൗകര്യമൊരുക്കും. വെള്ളിയാഴ്ച കേന്ദ്രം പ്രവര്‍ത്തിക്കില്ല.
ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 2 വരെയായിരിക്കും പ്രവര്‍ത്തി സമയം.