
റോയല്‍ സ്‌പെയര്‍ പാര്‍ട്‌സിന്റെ നാലാമത് ഷോറും ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു
സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഖത്തറിലെ പ്രമുഖ അംഗീകൃത ഒറിജിനല്‍/ആഫ്റ്റര്‍ മാര്‍ക്കറ്റ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് ഡീലര്‍മാരായ റോയല്‍ സ്‌പെയര്‍ പാര്‍ട്‌സിന്റെ നാലാമത് ഷോറും സിനിമ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു .
ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അല്‍ വകാലത്ത് സ്ട്രീറ്റ് 31 ല്‍ ആണ് പുതിയ ഷോറും തുറന്നത്.
2006-ല്‍ സ്ഥാപിതമായതിനുശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിശ്വസ്ത നാമമായി മാറിയ റോയല്‍ സ്പെയര്‍ പാര്‍ട്സ് ഒന്നര പതിറ്റാണ്ടിന്റെ മികച്ച പ്രകടനത്തില്‍ ഖത്തറിലെ ഓട്ടോമൊബൈല്‍, എസി സ്പെയര്‍ പാര്‍ട്സുകളുടെ മുന്‍നിര ഇറക്കുമതിക്കാരും വിതരണക്കാരുമായി മാറിയിരിക്കുന്നു
യൂറോപ്യന്‍ ട്രക്കുകള്‍ക്കും ട്രെയിലറുകള്‍ക്കുമായി ഉയര്‍ന്ന നിലവാരമുള്ള സ്‌പെയര്‍ പാര്‍ട്സുകള്‍ നല്‍കുന്നതില്‍ റോയല്‍ സ്പെയര്‍ പാര്‍ട്‌സ് വിദഗ്ധരാണ്. മെര്‍സിഡിസ് , മാന്‍, വോള്‍വോ, റിനോള്‍ട്ട്, ടാറ്റ, ലൈലന്റ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഒറിജിനല്‍ സ്പെയര്‍ പാര്‍ട്സും ആഫ്റ്റര്‍ മാര്‍ക്കറ്റ് പാര്‍ട്സും വിതരണം ചെയ്യുന്നു.
എസി സ്‌പെയര്‍ പാര്‍ട്‌സില്‍ കാറുകള്‍, ട്രക്കുകള്‍, ഹെവി ഉപകരണങ്ങള്‍, റൂം (വിന്‍ഡോ/സ്പ്ലിറ്റ്) എസി യൂണിറ്റ് സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള പൂര്‍ണ്ണമായ ശ്രേണികള്‍ കൈകാര്യം ചെയ്യുന്ന റോയല്‍ സ്പെയര്‍ പാര്‍ട്സില്‍ 10,000-ത്തിലധികം ഗുണനിലവാരമുള്ള സ്‌പെയര്‍ പാര്‍ട്സുകളുടെ സമഗ്രമായ ശേഖരമുണ്ട്.