Breaking NewsUncategorized

വാണിജ്യ ലൈസന്‍സുള്ള സര്‍വീസ് വില്ലകള്‍ സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി വാണിജ്യ വ്യവസായ മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ വാണിജ്യ ലൈസന്‍സുള്ള സര്‍വീസ് വില്ലകളിലെ ജോലികള്‍ നിയന്ത്രിക്കുന്ന സര്‍ക്കുലര്‍ വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) പുറത്തിറക്കി. മന്ത്രാലയം അതിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച സര്‍ക്കുലറിലെ പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്

1. സേവന വില്ലയെ താമസസ്ഥലവുമായി ബന്ധിപ്പിക്കരുത്, താമസസ്ഥലം വില്ലയുടെ ഭാഗമാകരുത്.

2. ലൈസന്‍സിന്റെ പരിധി പാലിക്കണം. വില്ലയ്ക്ക് പുറത്ത് പ്രവര്‍ത്തനമരുത്.

3. വില്ലയ്ക്ക് മൊത്തത്തിലാണ് സേവന ലൈസന്‍സ് അല്ലാതെ അതിന്റെ ഭാഗമല്ല.

4. അധികാരികള്‍ നിര്‍ണ്ണയിക്കുന്ന ആരോഗ്യ ആവശ്യകതകളും സുരക്ഷ, സിവില്‍ ഡിഫന്‍സ് വ്യവസ്ഥകളും കണിശമായും പാലിക്കണം.

5 വില്ലയ്ക്കായി നല്‍കിയിട്ടുള്ള വാണിജ്യ ലൈസന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ തരം പാലിക്കണം., അത് മന്ത്രിതല തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അനുസൃതമായിരിക്കണം.

വാണിജ്യപരമായി ലൈസന്‍സുള്ള സേവന വില്ലകളുടെ ഉടമകളോട് അംഗീകൃത വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പാലിക്കാനും നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുവാനും വാണിജ്യ വ്യവസായ മന്ത്രാലയം ആവശ്യപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!