ഖത്തറില്‍ ഇന്ത്യന്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഐ.സി.സിയിലും സ്വീകരിക്കും
അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഇന്ത്യന്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ ഐ.സി.സിയിലും സ്വീകരിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. എംബസിയില്‍ നിരവധി പേര്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി എത്തുന്നതുകൊണ്ടുള്ള തിരക്ക് കുറക്കുന്നതിനാണ് നടപടി.
റമദാനില്‍ ഞായറാഴ്ച മുതല്‍ വെള്ളിയാഴ്ചവരെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും വൈകുന്നേരം 7 മണി മുതല്‍ രാത്രി 9.15 വരെയുമാണ് ഐ.സി.സി പ്രവര്‍ത്തിക്കുക. ശനിയാഴ്ച അവധിയായിരിക്കും.
