Uncategorized

ആകാശ് എയര്‍ ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

ദോഹ: ഇന്ത്യയിലെ പുതിയ ബജറ്റ് എയര്‍ലൈന്‍ ആകാശ് എയര്‍ ഈ വര്‍ഷം അന്താരാഷ്ട്ര സര്‍വിസുകള്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കുമാണ് ആദ്യം സര്‍വീസ് തുടങ്ങുകയെന്നും ദോഹ, ദമ്മാം, ഒമാന്‍ എന്നീ സ്ഥലങ്ങളാണ് പരിഗണനയിലുള്ളതെന്നും അറിയുന്നു.

2022 ആഗസ്റ്റിലാണ് ആകാശ് എയര്‍ സര്‍വീസ് തുടങ്ങിയത്. ഏഴു മാസത്തിനുള്ളില്‍ പത്തുലക്ഷത്തിലധികം യാത്രക്കാരുമായി കമ്പനി വളരുകയാണ് . കമ്പനിക്ക് ഇപ്പോള്‍ 19 വിമാനങ്ങളുണ്ട്.ഇന്ത്യയിലെ സിവില്‍ ഏവിയേഷന്‍ നിയമപ്രകാരം അന്താരാഷ്ട്ര സര്‍വിസുകള്‍ തുടങ്ങാന്‍ 20 വിമാനങ്ങള്‍ വേണം. അടുത്ത വിമാനം ഉടന്‍ വാങ്ങുമെന്നും അന്താരാഷ്ട്ര സര്‍വിസുകള്‍ ഈ വര്‍ഷാവസാനം തുടങ്ങുമെന്നും ആകാശ് എയര്‍ ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ പ്രവീണ്‍ അയ്യരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button
error: Content is protected !!