Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived ArticlesUncategorized

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു കള്‍ച്ചറല്‍ ഫോറം എല്ലാ മാസങ്ങളിലും നടത്തി വരുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച വെസ്റ്റ് എനര്‍ജി സെന്ററിലെ ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു .റമദാനിന്റെ തിരക്കിലും വൈകിട്ട് 7 മണിമുതല്‍ നടന്ന ക്യാമ്പില്‍ എഴുപതോളം പേര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി .മുന്‍ ഐ സി ബി ഫ് പ്രസിഡന്റ് വിനോദ് നായര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ഐ സി. സി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗ്ലു,ഐ സി ബി ഫ് മാനേജിങ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് കുഞ്ഞി, കള്‍ച്ചറല്‍ ഫോറം അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ റഷീദ് അഹ്‌മദ് ,കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് എ സി മുനീഷ് ,കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി ,ട്രെഷറര്‍ അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മജിദ് അലി, വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളായ ഫൈസല്‍ എടവനക്കാട്, റുബീന, നജ്‌ല എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button