Uncategorized
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനി ആഭ്യന്തര സഹമന്ത്രി
ദോഹ. ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍ താനിയെ ആഭ്യന്തര സഹമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള 2023 ലെ അമീരി ഓര്‍ഡര്‍ നമ്പര്‍ (6) ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തിങ്കളാഴ്ച അമീരി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരും.