Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലര്‍വാടി മത്സരങ്ങള്‍ ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പമുള്ള ഇഫ്താറോടെ സമാപിച്ചു

ദോഹ: പതിമൂന്ന് വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി മലര്‍വാടി റയ്യാന്‍ സോണ്‍ റമദാനില്‍ സംഘടിപ്പിച്ചുവരുന്ന വിവിധ മത്സരങ്ങളുടെ പന്ത്രണ്ടാമത് സീസണ്‍, മത്സരത്തില്‍ പങ്കെടുത്ത കുട്ടികളും പ്രത്യേക അതിഥികളായിരുന്ന ഭിന്നശേഷിക്കാരായ കുട്ടികളും സംബന്ധിച്ച ഹൃദ്യമായ ഇഫ്താര്‍ വിരുന്നോടെ സമാപിച്ചു.

ജൂനിയര്‍, സീനിയര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്ത വിവിധ മത്സരങ്ങളില്‍ റായ അബ്ദുല്‍ റഷീദ്, ഫെല്ലാഹ് സി.കെ, മുസ്ന ബസ്സാം, സയാന്‍ സാജിദ്, അസ്വ ഫാത്തിമ എന്നിവര്‍ ഒന്നാം സ്ഥാനവും. ഫെല്ലാഹ് സി.കെ, ആത്തിഫ് സയാന്‍, റായ അബ്ദുല്‍ റഷീദ്,ഇഹ്സാന്‍ അജ്മല്‍, ആത്തിഫ്, ഇഹ്സാന്‍ എന്നിവര്‍ രണ്ടാം സ്ഥാനവും, മുഹമ്മദ് ഇഷാന്‍ സമീര്‍, റനീം ഷമീര്‍, ഇഷാന്‍, അസ്വ ഫാത്തിമ, സുഹാന്‍ നദീര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്ക് മുഖ്യ അതിഥികളായി സംബന്ധിച്ച ഭിന്നശേഷിക്കാരായ കുട്ടികളാണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്. അതിഥികള്‍ക്കുള്ള സമ്മാനദാനം മലര്‍വാടി ഭാരവാഹികളായ സജീന, സൈനബ, ശബാന, ബിന്‍സി, സുനില, ഫസീല, കമറുന്നിസ, ഷിറിന്‍, മുഹ്സിന, അബ്ദുല്‍ ജലീല്‍ എന്നിവര്‍ വിതരണം ചെയ്തു. നൂറില്‍ പരം കുട്ടികള്‍ പങ്കെടുത്തു.

Related Articles

Back to top button