Breaking News

2023 ആദ്യ പാദത്തില്‍ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പിന്റെ ലാഭത്തില്‍ 7 ശതമാനം വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ. മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഖത്തര്‍ നാഷണല്‍ ബാങ്ക് ഗ്രൂപ്പ് 2023 മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസത്തേക്ക്3.9 ബില്യണ്‍ റിയാല്‍ അറ്റാദായം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനവാണിത്.

പ്രവര്‍ത്തന വരുമാനം 20 ശതമാനം വര്‍ധിച്ച് 9.3 ബില്യണ്‍ ആയി ഉയര്‍ന്നത് ആഗോള വിപണികളിലെ പ്രക്ഷുബ്ധതയ്ക്കിടയിലും വിവിധ വരുമാന സ്രോതസ്സുകളില്‍ വളര്‍ച്ച നിലനിര്‍ത്തുന്നതില്‍ ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു.

2023 മാര്‍ച്ച് 31-ലെ മൊത്തം ആസ്തി 1,178 ബില്യണ്‍ റിയാലാണ്. 2022 മാര്‍ച്ച് 31-നേക്കാള്‍ 6 ശതമാനം വര്‍ധനവുണ്ടായി.

Related Articles

Back to top button
error: Content is protected !!