Uncategorized

ഖത്തറില്‍ വ്യോമഗതാഗത രംഗത്ത് 2023 മാര്‍ച്ചില്‍ 25 ശതമാനം വര്‍ദ്ധന


അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസികമായ വിജയത്തിന് ശേഷം ഖത്തറിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് തുടരുന്നതായി റിപ്പോര്‍ട്ട്. ഖത്തറില്‍ വ്യോമഗതാഗത രംഗത്ത് 2023 മാര്‍ച്ചില്‍ 25 ശതമാനം വര്‍ദ്ധനയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ക്യുസിഎഎ) പുറത്തിറക്കിയ എയര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കുന്നു.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ട്വീറ്റ് പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ രാജ്യം മൊത്തം 3,516,939 വിമാന യാത്രക്കാരാണ് ഖത്തറിലെത്തിയത്. ഇത് 2022 ലെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 2,813,043 മായി താരതമ്യപ്പെടുത്തുമ്പോള്‍ 25 ശതമാനം വര്‍ദ്ധനവ് സൂചിപ്പിക്കുന്നു.

2023 മാര്‍ച്ചില്‍ ഫ്‌ളൈറ്റുകളുടെ മൂവ്‌മെന്റില്‍ 12.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മൊത്തം 19,561 ഫ്‌ളൈറ്റുകളാണ് മാര്‍ച്ചില്‍ സര്‍വീസ് നടത്തിയത്. കഴി വര്‍ഷം ഇതേ കാലയളവില്‍ ഇത് 17320 ആയിരുന്നു.

അതേസമയം, കാര്‍ഗോയും മെയിലും നേരിയ കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്

Related Articles

Back to top button
error: Content is protected !!