ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്

അമാനുല്ല വടക്കാങ്ങര
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന പ്രസിഡണ്ട് ഡോ.അബ്ദുല്‍ സമദ്, വൈസ് പ്രസിഡണ്ട് കെ.മുഹമ്മദ് ഈസ, സിദ്ദീഖ് വാഴക്കാട് , വാഴക്കാട് അസോസിയേഷന്‍ ഓഫ് ഖത്തര്‍ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.