Uncategorized
റമദാനില്‍ എക്‌സ്‌ചേഞ്ച് ഹൗസുകളില്‍ വന്‍ തിരക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. റമദാനില്‍ ഖത്തറിലെ എല്ലാ
എക്‌സ്‌ചേഞ്ച് ഹൗസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് റിപ്പോര്‍ട്ട്. ഖത്തറിലെ എക്സ്ചേഞ്ച് ഹൗസുകളിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ആഘോഷത്തിന്റെയും സമ്മാനദാനത്തിന്റെയും സമയമായ വിശുദ്ധ മാസത്തിന്റെ തുടക്കം മുതല്‍ പണമയക്കലുകളുടെയും വിനിമയ ഇടപാടുകളുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു.
പെരുന്നാള്‍ അടുത്തതോടെ തിരക്ക് വീണ്ടും വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
