ഈദുല്‍ ഫിത്വര്‍ അവധിക്ക് ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തന സമയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദുല്‍ ഫിത്വര്‍ അവധിക്ക് ആഭ്യന്തര മന്ത്രാലയം അതിന്റെ വിവിധ സേവന, സുരക്ഷാ വകുപ്പുകളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.
സുരക്ഷാ വകുപ്പുകളുടെയും ട്രാഫിക് അന്വേഷണ വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാപകല്‍ ആയിരിക്കുമെന്നും സേവന വകുപ്പുകളില്‍ (പാസ്പോര്‍ട്ട്, ട്രാഫിക്, ദേശീയത, യാത്രാ രേഖകള്‍, ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) രാവിലെ 8 മണി മുതല്‍ രാത്രി 12 വരെയിരിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
